ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങുന്ന പൂർണിമ ഇന്ദ്രജിത്തിന് ആശംസയുമായി ഭർത്താവ് ഇന്ദ്രജിത്ത്. സിനിമയിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും ഇന്ദ്രജിത്ത് പങ്കുവച്ചിട്ടുണ്ട്.
17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂർണിമ തിരശീലയിലേക്ക് മടങ്ങിയെത്തുന്നത്. കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസിന്റെ കഥ പറയുന്ന ചിത്രത്തിൽ ടോവിനൊ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പാർവതി, രേവതി, സൗബിൻ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുമ്പ് പുറത്തു വിട്ട രേവതിയുടെയും റിമ കല്ലിങ്കലിന്റെയും ക്യാരക്ടർ പോസ്റ്ററുകൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ കഥാപാത്രത്തെ രേവതിയും നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ മരണമടഞ്ഞ നഴ്സ് ലിനിയുടെ കഥാപാത്രത്തെ റിമ കല്ലിങ്കലും അവതരിപ്പിക്കുന്നു.
ഒപിഎം ബാനറിൽ നിർമിക്കുന്ന ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും.