വിഖ്യാതമായ കാൻ ചലച്ചിത്രമേളയിലെ ചുവപ്പു പരവതാനിയിൽ മിന്നിത്തിളങ്ങി ഇന്ത്യൻ താരങ്ങൾ. ബോളിവുഡ് സുന്ദരികളായ ദീപിക പദുകോണും പ്രിയങ്ക ചോപ്രയും ആണ് കഴിഞ്ഞ ദിവസം ചലച്ചിത്രോത്സവ വേദിയിലെ ചുവപ്പു പരവതാനിയിൽ കാമറക്കണ്ണുകൾക്ക് മുന്നിലെത്തിയത്.
ആദ്യമായാണ് പ്രിയങ്ക കാനിലെത്തുന്നത്. ആദ്യം വെള്ള നിറമുള്ള വസ്ത്രമണിഞ്ഞും പിന്നീട് കറുപ്പും ചുവപ്പും ഇടകലർന്ന ഗൗണുമാണ് പ്രിയങ്ക ധരിച്ചത്. പീറ്റർ ഡൺടാസ് ഡിസൈൻ ചെയ്ത വസ്ത്രമാണ് ദീപിക ധരിച്ചത്. പോണി ടെയിൽ ഹെയർസ്റ്റൈലിലായിരുന്നു പ്രിയങ്ക. 14നാണ് കാൻ ചലച്ചിത്രോത്സവം ആരംഭിച്ചത്.