ഐശ്വര്യറായ് മണിരത്നം ചിത്രത്തിൽ വീണ്ടും അഭിനയിക്കാൻ പോകുന്നു. മണിരത്നത്തിന്റെ പീരിയോഡിക് സിനിമയിലാണ് ആഷ് അഭിനയിക്കുന്നത്. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള വേഷമാണ് താരം കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.
കൽക്കി കൃഷ്ണമൂർത്തി എഴുതിയ പൊന്നിയിൻ സെൽവൻ എന്ന ചരിത്ര തമിഴ് നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. പത്താം നൂറ്റാണ്ടിനുമുന്പ് രാജ രാജ ചോളയുടെ കാലത്താണ് കഥ നടക്കുന്നത്.
പെരിയ പഴുവെട്ടരൈയ്യറിന്റെ ഭാര്യ നന്ദിനിയുടെ വേഷത്തിലാണ് ആഷ് അഭിനയിക്കുക. മോഹൻ ബാബുവാണ് ആഷിന്റെ ഭർത്താവായി അഭിനയിക്കുന്നത്. ആഷിന്റെ പ്രിയപ്പെട്ട സംവിധായകനാണ് മണിരത്നം. 2019 അവസാനം ചിത്രം പ്രദർശനത്തിനെത്തും.