മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്ലാണ് താനെന്ന് ബോളിവുഡ് നടൻ അർബാസ് ഖാൻ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് താരം മനസ് തുറന്നത്. ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ അഭിനയിക്കുന്നത്.
ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെയാണ് അർബാസ് അവതരിപ്പിക്കുന്നത്. "മോഹൻലാൽ സാറിനൊപ്പവും സിദ്ധിഖ് സാറിനൊപ്പവും ജോലി ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഞാൻ. മലയാളം ഫിലിം ഇൻഡസ്ട്രിയിലെ എന്റെ അരങ്ങേറ്റ ചിത്രമാണ് ബിഗ് ബ്രദർ. ജൂലൈയിലെ ചിത്രീകരണത്തിനായി കാത്തിരിക്കുന്നു'. അർബാസ് ഖാൻ കുറിച്ചു.
Super excited about working with the Legend Mohanlal sir and ace director Siddique sir. It’s my debut in the Malayalam film industry with a film called “Big Brother”. So looking forward to the shoot in July 😁 pic.twitter.com/dzjlngRvFc
— Arbaaz Khan (@arbaazSkhan) May 17, 2019