ബിജു മേനോനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന നാൽപ്പത്തിയൊന്നിന്റെ ചിത്രീകരണം അവസാനിച്ചു. ലാൽ ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന 25-)മത്തെ സിനിമയിൽ നിമിഷ സജയനാണ് നായിക.
കർണാടകം, വാഗമണ്‍, തലശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.