വിശാല്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം 'അയോഗ്യ' മേയ് പത്തിന് തീയറ്ററിലെത്തും. നവാഗതനായ വെങ്കട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പാര്ഥിപന്, കെ.എസ്. രവികുമാര്‍, പൂജ ദേവരിയ, യോഗി ബാബു, എം.എസ്. ഭാസ്കര്‍, ആനന്ദ് രാജ്, സോണിയ അഗര്‍വാള്‍ എന്നിവര്‍ മറ്റ് വേഷങ്ങളില്‍ എത്തും. സംവിധായകന്റേത് തന്നെയാണ് രചന. വി.ഐ. കാര്‍ത്തികാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.