വി.എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരാണ് പോസ്റ്ററിലുള്ളത്. സോഷ്യൽമീഡിയയിൽ തരംഗമാകുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിൽ മുപ്പതു മുതൽ അറുപത് വയസുവരെയുള്ള ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. നരേൻ, സിദ്ധിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ലുലുമാളിലെ പിവിആറിൽ സ്ഥാപിച്ചിരിക്കുന്ന ഒടിയന്റെ പ്രതിമയ്ക്കൊപ്പമുള്ള സെൽഫികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മാത്രമല്ല മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.