ഡബ്ല്യുസിസി എന്ന സംഘടനയിൽ പ്രവർത്തിക്കാൻ ആരംഭിച്ചതോടെ സിനിമയിൽ അവസരം കുറഞ്ഞതായി നടി പാർവതി. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടതുമുതൽ തങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും തങ്ങളോട് സംസാരിക്കുന്നതിന് പോലും മറ്റുള്ളവർക്ക് വിലക്ക് കൽപ്പിച്ചിരിക്കുകയാണെന്നും പാർവതി പറയുന്നു.
ഇനി ഒരു സിനിമ മാത്രമാണ് കൈയിലുള്ളത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം സൂചിപ്പിച്ചത്. ഞങ്ങൾ സംസാരിച്ചാൽ അവർ ഞങ്ങളുടെ വീടുകൾക്ക് ചിലപ്പോൾ തീയിട്ടേക്കാം- പാർവതി പറയുന്നു.