മോഹൻലാൽ നായകനായി എത്തുന്ന വി.എ. ശ്രീകുമാർ മേനോൻ ചിത്രം ഒടിയന്റെ ട്രെയിലർ ഒക്ടോബർ പതിനൊന്നിന് പുറത്തുവിടും. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന നിവിൻ പോളിയുടെ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസിനു തൊട്ടുമുമ്പ് ട്രെയിലർ തീയറ്ററുകളിലും അതിനു ശേഷം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയും പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.