കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ലാൽ ജോസ് ചിത്രം തട്ടിൻപുറത്ത് അച്യുതന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിനു ശേഷം ലാൽ ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് തട്ടിൻപുറത്ത് അച്യുതൻ.
എം. സിന്ധുരാജാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷെബിൻ ബക്കർ നിർമിക്കുന്ന ചിത്രം ഡിസംബറിൽ തീയറ്ററുകളിലെത്തും.