രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന പ്രേതം 2വിൽ നായികമാരായി ദുർഗാ കൃഷ്ണയും സാനിയ അയ്യപ്പനും. ജോണ് ബോസ്കോ എന്ന മെന്റലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഗോവിന്ദ് പത്മസൂര്യ, അജുവർഗീസ്, ഷറഫുദീൻ, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രൻ, ധർമജൻ ബോൾഗാട്ടി, പേളി മണി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്ത് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ആരൊക്കയാകും മറ്റ് താരങ്ങളെന്ന് വ്യക്തമല്ല.