+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അങ്കമാലി ഡയറീസ് ഇനി മറാത്തിയിൽ

അ​ങ്ക​മാ​ലി ഡ​യ​റീ​സ് മ​റാ​ത്തി ഭാ​ഷ​യി​ൽ റീ​മേ​ക്ക് ചെ​യ്യു​മെ​ന്ന് റി​പ്പോ​ർട്ട്. 86 പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് അ
അങ്കമാലി ഡയറീസ്  ഇനി മറാത്തിയിൽ

അ​ങ്ക​മാ​ലി ഡ​യ​റീ​സ് മ​റാ​ത്തി ഭാ​ഷ​യി​ൽ റീ​മേ​ക്ക് ചെ​യ്യു​മെ​ന്ന് റി​പ്പോ​ർട്ട്. 86 പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് അ​ങ്ക​മാ​ലി ഡ​യ​റീ​സ്. ലി​ജോ അ​ങ്ക​മാ​ലി​യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച ആ​ന്‍റണി വ​ർ​ഗീ​സും അ​പ്പാ​നി ശ​ര​ത്തും ടി​റ്റോ വി​ൽ​സ​ണു​മൊ​ക്കെ ഇ​ന്ന് മ​ല​യാ​ള​സി​നി​മ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന നി​ര​യി​ലേ​ക്ക് ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ അ​ങ്ക​മാ​ലി ഡ​യ​റീ​സ് മ​റാ​ത്തി ഭാ​ഷ​യി​ൽ റീ​മേ​ക്ക് ചെ​യ്യു​ന്നു. കോ​ലാ​പൂ​ർ ഡ​യ​റീ​സ് എ​ന്നാ​ണ് മ​റാ​ത്തി റീ​മേ​ക്കി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഗാ​യ​ക​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ കൂ​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മ​റാ​ത്തി സം​വി​ധാ​യ​ക​ൻ അ​വ​ധൂ​ത് ഗു​പ്തെ​യും വ​ജീ​ർ സിം​ഗും ചേ​ർ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​മു​ഖ ട്രേ​ഡ് അ​ന​ലി​സ്റ്റ് ത​ര​ണ്‍ ആ​ദ​ർ​ശ് ആ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം ഈ.​മ.​യൗ​വി​ന് ശേ​ഷം ഒ​രു​ക്കു​ന്ന ജ​ല്ലി​ക്കെ​ട്ട് എ​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് ലി​ജോ ഇ​പ്പോ​ൾ.