കങ്കണ റാണൗത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ക്വീൻ എന്ന ഹിന്ദി ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. വികാസ് ബാൽ സംവിധാനം ചെയ്ത ഈ സൂപ്പർഹിറ്റ് ചിത്രം മലയാളത്തിൽ ഒരുക്കുന്നത് തെലുങ്ക് സംവിധായകനായ നീലകണ്ഠയാണ്.
സംസം എന്നാണ് മലയാള റീമേക്കിന്റെ പേര്. ഒരേ സമയം നാല് ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിൽ സണ്ണി വെയ്ൻ, മഞ്ജിമ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ യൂറോപ്പാണ്.