ദുൽഖർ സൽമാൻ നായകനായി എത്തുന്ന യമണ്ടൻ പ്രേമകഥയിൽ രണ്ടു നായികമാർ. നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിലാ വിമലും സംയുക്താ മേനോനുമാണ് നായികമാർ. ബിബൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നീ കൂട്ടുകെട്ടിലാണ് തിരക്കഥയൊരുങ്ങുന്നത്. ഇവരും ചിത്രത്തിൽ അഭിനിയിക്കുന്നുണ്ട്.
ആന്റോ ജോസഫാണ് ഈ സിനിമ നിർമിക്കുന്നത്. നാദിർഷയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.