ഫഹദ് ഫാസിലിനെ നായകനാക്കി സന്ത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മുമ്പ് മലയാളി എന്നു പേരിട്ട ഈ സിനിമയുടെ പേര് മാറ്റി പകരം ഞാൻ പ്രകാശൻ എന്ന പേര് നൽകിയതായും സത്യൻ അന്തിക്കാട് അറിയിച്ചു. നമ്മൾ എന്നും കാണുന്ന ടിപ്പിക്കൽ ടച്ചുള്ള മലയാളി യുവാവ് എന്നാണ് പ്രകാശനെ കുറിച്ച് സന്ത്യൻ അന്തിക്കാട് നൽകുന്ന വിശദീകരണം.
പ്രകാശനായി ഫഹദും, സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും ഈ സിനിമയെ മനോഹരമാക്കും. ഫുൾമൂണ്‍ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ഈ സിനിമ നിർമിക്കുന്നത്. പതിനാറു വർഷങ്ങൾക്കു ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.