+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ജ​നീ​കാ​ന്തി​നൊ​പ്പം പൂ​ജ​യി​ൽ തി​ള​ങ്ങി മ​ഞ്ജു വാ​ര്യ​ർ; ത​ലൈ​വ​ർ 170 തു​ട​ങ്ങി

ര​ജ​നീ​കാ​ന്ത് ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. ത​ലൈ​വ​ർ 170 എ​ന്നു താ​ൽ​കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. ന​ടി മ​ഞ്ജു വാ​ര്യ​ർ, പ​ട്ട​ണം റ​ഷീ
ര​ജ​നീ​കാ​ന്തി​നൊ​പ്പം പൂ​ജ​യി​ൽ തി​ള​ങ്ങി മ​ഞ്ജു വാ​ര്യ​ർ; ത​ലൈ​വ​ർ 170 തു​ട​ങ്ങി

ര​ജ​നീ​കാ​ന്ത് ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. ത​ലൈ​വ​ർ 170 എ​ന്നു താ​ൽ​കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. ന​ടി മ​ഞ്ജു വാ​ര്യ​ർ, പ​ട്ട​ണം റ​ഷീ​ദ്, സം​വി​ധാ​യ​ക​ൻ ടി.​ജി. ജ്ഞാ​ന​വേ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പോ​ലീ​സു​കാ​ര​ന്‍റെ വേ​ഷ​ത്തി​ലാ​കും ര​ജ​നീകാ​ന്ത് ചിത്രത്തിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ഭാ​ര്യ​യു​ടെ റോ​ളി​ൽ മ​ഞ്ജു എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജ​യ് ഭീം ​എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ടി.​ജെ. ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി പ​ത്തു​ദി​വ​സം ര​ജ​നീകാ​ന്ത് തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​കും.

വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലും ശം​ഖു​മു​ഖ​ത്തെ ഒ​രു വീ​ട്ടി​ലു​മാ​യാ​ണ് ‘ത​ലൈ​വ​ർ 170’ ന്‍റെ കേ​ര​ള​ത്തി​ലു​ള്ള ചി​ത്രീ​ക​ര​ണം.

ഇ​താ​ദ്യ​മാ​യാ​ണ് ര​ജ​നി ചി​ത്രം തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, മ​ഞ്ജു വാ​ര്യ​ർ, ഫ​ഹ​ദ് ഫാ​സി​ൽ, റി​തി​ക സിം​ഗ്, ദു​ഷാ​ര വി​ജ​യ​ൻ, റാ​ണ ദ​ഗു​ബാ​ട്ടി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ര​ജ​നി​യും അ​മി​താ​ഭ് ബ​ച്ച​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​കും ത​ലൈ​വ​ര്‍ 170. ത​മി​ഴി​ലെ പ്ര​ശ​സ്ത നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ബാ​സ്ക​ര​ൻ ആ​ണ് നി​ർ​മാ​ണം. അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​തം.