മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമയുടെ ഷൂട്ടിംഗിനായി ലണ്ടനിലെത്തിയ മോഹൻലാലും ആശാ ശരത്തും കാറിൽ പായുന്ന വീഡിയോ ദൃശ്യം സിനിമയ്ക്ക് കൂടുതൽ കൗതുകം പകരുന്നു.
ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച മോഹൻലാൽ തങ്ങൾ ഫുൾ എക്സൈറ്റ്മെന്റിലാണെന്നാണ് പറയുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയാണ് ഡ്രാമ. സുരേഷ് കൃഷ്ണ, മുരളി മേനോൻ, സുബി സുരേഷ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.