ഷൈൻ ടോം ചാക്കോ നായകനായി എത്തി ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയ ഇതിഹാസ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ഇതിഹാസ - 2 വിന്റെ തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിലാണ് ബിനു എസ് ഇപ്പോൾ.
അനുശ്രീ ആയിരുന്നു ആദ്യ ഭാഗത്തിൽ നായികയായി എത്തിയത്. ബാലു വർഗീസും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ഇവർ ഇടംപിടിച്ചിട്ടുണ്ടോ എന്നുള്ള വിവരം സംവിധായകൻ പുറത്തുവിട്ടിട്ടില്ല.