ജൂലൈ ഒന്നിന് സത്യൻ അന്തിക്കാടിന്റെ ഫഹദ്ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം രണ്ടുപേരും കൂടി ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കി കാണുന്നത്.
കോതമംഗലത്ത് 10 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരിക്കും. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.