നിവിൻ പോളി നായകനായി എത്തുന്ന മൂത്തോന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷദ്വീപിലായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് നടന്നത്.രാജീവ് രവിയാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മൂത്തോനിലൂടെ മലയാളത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഗോവിന്ദ് മേനോൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്.