കുഞ്ചാക്കോ ബോബൻ നായകനാകുന്ന നവാഗതയായ സൗമ്യ സദാനന്ദൻ ചിത്രത്തിന് മാംഗല്യം തന്തുനാനേന എന്നു പേരിട്ടു. നിമിഷ സജയനാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്.
ടോണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരൻ, വിജയരാഘവൻ, സലിംകുമാർ, അലൻസിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.