സ്കൂൾ ഡയറി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മെയ് 11ന് ചിത്രം തിയറ്ററിലെത്തും. മസ്കറ്റ് മൂവി മേക്കേഴ്സിനു വേണ്ടി അൻവർ സാദത്ത് നിർമിക്കുന്ന ഈ ചിത്രം ലൗലാന്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. ഹാജാമൊയ്നുവാണ് രചനയും, സംവിധാനവും നിർവഹിക്കുന്നത്. എം. ഹാജാ മൊയ്നു രചിച്ച ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്.
നിദ്രാടനം, ദർശനം എന്നീ ചിത്രങ്ങളിലെ നായികയായിരുന്ന ഭാമ അരുണ്‍, ഹണി ബി ടു എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച മമിത, അനഘ എസ്. നായർ, ദിയ, വിസ്മയ വിശ്വനാഥൻ എന്നീ അഞ്ച് നായികമാരാണ് തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്നത്.
കനലി എന്ന തമിഴ് ചിത്രത്തിലെ നായകൻ അൻവർ സാദത്ത്, ജയരാജിന്റെ കാമൽ സഫാരിയിലെ നായകൻ, ഹാഷിം ഹുസൈൻ, മമ്മൂട്ടിയുടെ സഹോദരിയുടെ മകൻ അഷ്ക്കർ സൗദാൻ, എന്നിവർ നായകന്മാരായും എത്തുന്നു. ഇന്ദ്രൻസ്, ചെന്പിൽ അശോകൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.മസ്ക്കറ്റ് മൂവി മേക്കേഴ്സിനുവേണ്ടി അൻവർ സാദത്ത് ആണ് ചിത്രം നിർമിക്കുന്നത്.