+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​പ​ട്യ​മ​റി​യി​ല്ല: അ​നു​മോ​ൾ

ത​നി​ക്ക് കാ​പ​ട്യം കാ​ണി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന് ന​ടി അ​നു​മോ​ൾ. ത​ന്‍റെ മ​ന​സി​ൽ എ​ന്താ​ണോ ഉ​ള്ള​ത് അ​ത് ത​ന്‍റെ മു​ഖ​ത്തും പ്ര​ക​ട​മാ​കു​മെ​ന്ന് അ​നു​മോ​ൾ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി
കാ​പ​ട്യ​മ​റി​യി​ല്ല: അ​നു​മോ​ൾ

ത​നി​ക്ക് കാ​പ​ട്യം കാ​ണി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന് ന​ടി അ​നു​മോ​ൾ. ത​ന്‍റെ മ​ന​സി​ൽ എ​ന്താ​ണോ ഉ​ള്ള​ത് അ​ത് ത​ന്‍റെ മു​ഖ​ത്തും പ്ര​ക​ട​മാ​കു​മെ​ന്ന് അ​നു​മോ​ൾ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഒ​രി​ക്ക​ലും മ​റ്റൊ​രാ​ളാ​യി​പ്പോ​ക​രു​തെ​ന്നാ​ണ് എ​ന്‍റെ എ​ന്ന​ത്തേ​യും പ്രാ​ർ​ഥ​ന. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ഷ്ട​മ​ല്ലാ​ത്ത കാ​ര്യം ഇ​ഷ്ട​മ​ല്ല എ​ന്ന് മു​ഖ​ത്തു നോ​ക്കി പ​റ​യും. ഈ ​സ്വ​ഭാ​വം കാ​ര​ണം നി​ര​വ​ധി പേ​രു​ടെ വെ​റു​പ്പ് സ​ന്പാ​ദി​ച്ചി​ട്ടു​ണ്ട്. കാ​ണു​ന്പോ​ൾ മാ​ത്രം സ്നേ​ഹം കാ​ണി​ക്കു​ന്ന സ്വ​ഭാ​വം എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല- അ​നു​മോ​ൾ പ​റ​യു​ന്നു