കലാഭവൻ മണിയുടെ അനിയൻ ആർ.എൽ.വി രാമകൃഷ്ണൻ നായകനായി എത്തുന്ന തീറ്റ റപ്പായിയുടെ ഷൂട്ടിംഗ് തുടങ്ങി. ഭക്ഷണ പ്രിയനായ തൃശൂർ സ്വദേശി തീറ്റ റപ്പായിയുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രം നവാഗതനായ വിനു രാമകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. സി.എ.സജീവനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജയൻ വിൻസെന്റാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അലൻസിയർ, ഹരീഷ് പേരടി, കലിംഗ ശശി, ശിവജി ഗുരുവായൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്.