നവാഗതനായ ഇ.എസ്.സുദീപ് അപ്പാനി ശരത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കോണ്ടസയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. റിയാസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആതിര പട്ടേൽ, അതുല്യ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, സുനിൽ സുഖദ, രാജേഷ് ശർമ എന്നിവരും പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.
സിപ്പി ക്രിയേറ്റീവ് വർക്സിന്റെ ബാനറിൽ സുഭാഷ് സിപ്പിയാണ് ചിത്രം നിർമിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്.