+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ ലാലേട്ടന്‍റെ മ​ര​ണ​മാ​സ് "പോ​സ്'

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ഏ​റ്റ​വും പു​തി​
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ ലാലേട്ടന്‍റെ മ​ര​ണ​മാ​സ്

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ഏ​റ്റ​വും പു​തി​യ മാ​സ് ചി​ത്രം പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ് വ​ല​തു​കാ​ൽ ഒ​രു തെ​ങ്ങി​ൻ കു​റ്റി​യി​ൽ ക​യ​റ്റി​വെ​ച്ച് കെ​യ്യും കെ​ട്ടി കൂ​സ​ലി​ല്ലാ​തെ നി​ൽ​ക്കു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ആ​ത്മാ​ർ​ത്ഥ സു​ഹൃ​ത്ത് ഇ​ത്തി​ക്ക​ര​പ​ക്കി​യാ​യി അ​തി​ഥ വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ൽ തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി നി​ർ​മി​ക്കു​ന്ന​ത് ശ്രീ ​ഗോ​കു​ലം ഫി​ലിം​സി​നു വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​നാ​ണ്. ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്.