+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ടു​​ക്കി രൂ​​പ​​ത​​യെ വ​ള​ർ​ത്തി​യ ഇ​​ട​​യ​​ൻ

87 വൈ​​ദി​​ക​​രോ​​ടൊ​​പ്പം ആ​​രം​​ഭി​​ച്ച ഇ​​ടു​​ക്കി രൂ​​പ​​ത 15 വ​​ർ​​ഷം​​കൊ​​ണ്ട് 198 വൈ​​ദി​​ക​​രു​​ള്ള രൂ​​പ​​ത​​യാ​​യി വ​​ള​​ർ​​ന്നു. എ​​ട്ടു ഫൊ​​റോ​​ന​​ക​​ളും 86 സ്വ​​ത​​ന്ത്ര ഇ​​ട​​വ​​ക​​
ഇ​​ടു​​ക്കി രൂ​​പ​​ത​​യെ വ​ള​ർ​ത്തി​യ ഇ​​ട​​യ​​ൻ
87 വൈ​​ദി​​ക​​രോ​​ടൊ​​പ്പം ആ​​രം​​ഭി​​ച്ച ഇ​​ടു​​ക്കി രൂ​​പ​​ത 15 വ​​ർ​​ഷം​​കൊ​​ണ്ട് 198 വൈ​​ദി​​ക​​രു​​ള്ള രൂ​​പ​​ത​​യാ​​യി വ​​ള​​ർ​​ന്നു. എ​​ട്ടു ഫൊ​​റോ​​ന​​ക​​ളും 86 സ്വ​​ത​​ന്ത്ര ഇ​​ട​​വ​​ക​​ക​​ളും 30 സ്റ്റേ​​ഷ​​ൻ പ​​ള്ളി​​ക​​ളു​​മാ​​യി പ്ര​​ഥ​​മ ഇ​​ട​​യ​​ൻ ക​​രു​​ത്തു​​റ്റ നേ​​തൃ​​ത്വ​​ത്തി​​ലൂ​​ടെ രൂ​​പ​​ത​​യെ പു​​രോ​​ഗ​​തി​​യ​​ലേ​​ക്കു ന​​യി​​ച്ചു. നി​​ല​​വി​​ൽ 10 ഫൊ​​റോ​​ന​​ക​​ളും 105 സ്വ​​ത​​ന്ത്ര ഇ​​ട​​വ​​ക​​ക​​ളും 51 മി​​ഷ​​ൻ സ്റ്റേ​​ഷ​​നു​​ക​​ളുമാ​​യി രൂ​​പ​​ത​​യും വി​​ശ്വാ​​സ​​സ​​മൂ​​ഹവും വ​​ള​​ർ​​ച്ച പ്രാ​​പി​​ച്ചു.

ഈ ​​കാ​​ല​​യ​​ള​​വി​​ൽ 25 ദേ​​വാ​​ല​​യ​​ങ്ങ​​ൾ പു​​തു​​ക്കി നി​​ർ​​മി​​ക്ക​​പ്പെ​​ട്ടു. പ​​ള്ളി​​ക​​ളോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള 27 വൈ​​ദി​​കമ​​ന്ദി​​ര​​ങ്ങ​​ളും പു​​തു​​ക്കി നി​​ർ​​മി​​ച്ചു. നി​​ല​​വി​​ൽ ര​​ണ്ടു കോ​​ള​​ജു​​ക​​ളും എ​​ട്ട് ഹ​​യ​​ർ​​ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളും 17 ഹൈ​​സ്കൂ​​ളു​​ക​​ളും നി​​ര​​വ​​ധി യു​​പി, എ​​ൽ​​പി സ്കൂ​​ളു​​ക​​ളും സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് ഒ​​രു ഐ​​ടി​​സി​​യും വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​ന് ആ​​ക്കം​​കൂ​​ട്ടു​​ന്നു.

സാ​​മൂ​​ഹ്യ സേ​​വ​​നരം​​ഗ​​ത്ത് ഹൈ​​റേ​​ഞ്ച് ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി​​യും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ഇ​​തി​​നു​​ പു​​റ​​മെ മൈ​​ന​​ർ സെ​​മി​​നാ​​രി, അ​​ടി​​മാ​​ലി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ, പ്രീ​​സ്റ്റ് ഹോം, ​​വാ​​ഴ​​ത്തോ​​പ്പ് ക​​ത്തീ​​ഡ്ര​​ൽ, രാ​​ജ​​കു​​മാ​​രി ദൈ​​വ​​മാ​​താ പ​​ള്ളി തു​​ട​​ങ്ങി രൂ​​പ​​ത​യു​​ടെ ഭൗ​​തി​​ക​​ത​​ല വി​​ക​​സ​​ന​​വും പി​​താ​​വി​​ന്‍റെ ഇ​​ച്ഛാ​​ശ​​ക്തി​​യു​​ടെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ്.
More in All :