ജയറാം, സൗന്ദര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സന്ത്യൻ അന്തിക്കാട് സിനിമ സംവിധാനം ചെയ്യുന്നു. ഗസറ്റൽ പരസ്യപ്പെടുത്തി പി.ആർ. പ്രകാശൻ എന്നു പേര് മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് ഇത് അറിയിച്ചത്.
ദുൽഖർ സൽമാൻ നായകനായി എത്തിയ ജോമോന്റെ സുവിശേഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹണിമൂണ്‍ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. എസ്. കുമാർ കാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി ഗാനങ്ങൾ തിട്ടപ്പെടുത്തുന്നത് ഷാൻ റഹ്മാൻ ആണ്. ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല.