മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഏപ്രിൽ 27ന് ചിത്രം തീയറ്ററിൽ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിഐഎ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കാർത്തിക മുരളീധരനാണ് നായിക. നെഗറ്റീവ് കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തിൽ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.