ദിലീഷ് പോത്തൻ, ഹരീഷ് പേരടി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലിയാൻസ്. നവാഗത സംവിധായകനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉൗട്ടി, തൃശൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.
നിഷാ ക്രീയേഷൻസിന്റെ ബാനറിൽ, നിഷാനായർ, ഹരിഗോവിന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.മലയാളത്തിൽ ഇതുവരെ കാണാത്ത ത്രില്ലർ മൂഡിലുള്ള ഹൊറർ ചിത്രമാണ് ലിയാൻസ്. കണ്ട് പഴകിയ യക്ഷിക്കഥകളിൽ നിന്നും പ്രേതാനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ഈ ചിത്രം ത്രില്ലിംഗ് മൂഡിലുള്ള കഥപറച്ചിലിലൂടെ ശ്രദ്ധേയമാകുന്നു.
ലിയാൻസ് തമിഴിലും, മലയാളത്തിലുമായാണ് നിർമിക്കുന്നത്. ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക് ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യരമേശ് എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.