ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റർ പുറത്തുവിട്ടത്. അനൂപ് മേനോനും ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.
ശിവദ, ശ്രുതി രാമചന്ദ്രൻ, സായ്കുമാർ, രമേഷ് പിഷാരടി, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളെ കൈകാര്യം ചെയ്യും. അച്ചായൻസിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്.