കാറ്റിൽ ഒരു പായ്ക്കപ്പൽ എന്ന ചിത്രത്തിൽ മൈഥിലി നായികയായി എത്തുന്നു. ഷൈന്‍ ടോം ചാക്കോയാണ് നായകൻ. നവാഗതനായ പി.വിജയകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയിൽ പൂർത്തിയായി.
ജോമോൻ തോമസാണ് ഛായാഗ്രാഹകൻ. ആലപ്പുഴയിലെ ഫ്രെഡീസ് ഐലൻഡിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഡോ.സുന്ദർമേനോനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിജിപാൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.