അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ് നായികയാകുന്നു. അനൂപ് മേനോനാണ് നായകൻ. നീലി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരിൽ തുടങ്ങി.
കമലിന്റെ അസിസ്റ്റന്റായിരുന്ന അൽത്താഫ് സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണ് നീലി. റിയാസ് മാരത്തും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ കോമഡി ട്രാക്കിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നതെന്നാണ് അറിയുന്നത്. ചിത്രം ഡിസംബറിൽ തിയറ്ററിലെത്തും.