മായാനദിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഐശ്വര്യ ലക്ഷ്മി ഫഹദിന്റെ നായികയാകുന്നു. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് ഈമാസം വാഗമണിൽ തുടങ്ങും.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.