ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്തയുടെ പശ്ചാത്തല സംഗീതം തിട്ടപ്പെടുത്തുന്ന വേളയിൽ ആരാധകർക്ക് സർപ്രൈസുമായി ചിത്രത്തിന്റെ സംവിധായകൻ രമേശ് പിഷാരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്.
സംഗീത സംവിധായകൻ ഒൗസേപ്പച്ചന്റെ ഇഷ്ടഗാനം തന്റെ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു ശേഷമായിരിക്കും സർപ്രൈസ് എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഒൗസേപ്പച്ചനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.