പ്രേമം, കിങ് ലയർ എന്നീ ചിത്രങ്ങൾക്കുശേഷം മഡോണ വീണ്ടും നായികയാകുന്നു. ആസിഫ് അലി നായകനാകുന്ന ഇബ്ലീസിലൂടെയാണ് മഡോണ വീണ്ടും നായികയാകുന്നത്. എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇത്രയും കാലമെന്ന് മഡോണ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മഡോണ ഇങ്ങനെ പറയുന്നത്.കഠിനമായ ജോലി മൂലം ശാരീരിക പ്രശ്നങ്ങളുണ്ടായി. കഠിനമായ തലവേദനയും മാനസിക പിരിമുറുക്കവും ഉണ്ടായി. പല ഡോക്ടര്‍മാരെയും കണ്ടെങ്കിലും ഗുണമുണ്ടായില്ല.
ഒടുവിൽ ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം തന്ന എണ്ണ ഉപയോഗിച്ചപ്പോൾ അസുഖമെല്ലാം മാറി. ഇപ്പോൾ പൂര്‍ണ ആരോഗ്യവതിയാണ്- മഡോണ പറയുന്നു. പിന്നീട് ഗോവ, മണാലി, അബുദാബി എന്നിവിടങ്ങളിലും യാത്ര പോയി. അതിനിടയിലാണ് ഇബ്ലീസിന്റെ കഥ കേട്ടത്. കഥ ഇഷ്ടപ്പെട്ടതുകൊണ്ട് അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു- മഡോണ പറഞ്ഞു.വിജയ് സേതുപതി നായകനാകുന്ന ജുങ്ക എന്ന പുതിയ ചിത്രത്തിലും മഡോണ അഭിനയിക്കുന്നുണ്ട്