ലണ്ടൻ: യൂറോപ്പിലെ പ്രശസ്തമായ നൃത്ത-സംഗീത പരിപാടികളിലൊന്നായ മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷവും നൃത്ത സംഗീതരാവും ശനിയാഴ്ച മൂന്ന് മുതൽ ബോൺമൗത്തിലെ ബാറിംഗ്ടൺ തിയറ്ററിൽ നടക്കും.
കഴിഞ്ഞ പത്ത് വർഷവും മികച്ച സംഗീത-നൃത്ത-ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ പ്രശസ്തരായ നിരവധി ഗായകരും വാദ്യകലാകാരന്മാരും നർത്തകരും കലാപ്രതിഭകളും പങ്കെടുക്കും.
യുകെയിലെ നിരവധി അതുല്യരായ പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012-ലാണ്. ഗായകൻ അനീഷ് ജോർജും ഭാര്യ ടെസ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചത്.
മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40-ൽ അധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത്.
സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാനറിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്.
അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് പരിപാടിയിൽ സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.
യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും. അനീഷ് ജോർജ്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ടെസ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം: ബാറിംഗ്ടൺ തിയറ്റർ, പെന്നിസ് വോക്ക്, ഫെർൺഡൗൺ, ബോൺമൗത്ത്. കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ്: 07915 061105, ഡാന്റോ പോൾ: 07551 192309, സുനിൽ രവീന്ദ്രൻ: 074271 05530.