+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക

കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. എന്നാൽ ഡാം തകർത്തത് യുക്രെയ്നാണെന്ന്
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. എന്നാൽ ഡാം തകർത്തത് യുക്രെയ്നാണെന്ന് റഷ്യയും തിരിച്ചടിച്ചു.

ഡാം തകരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളം ഇരച്ചുപാഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള ഡാം നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമിച്ചത്.

ഡാം ​ത​ക​ർ​ന്ന​തോ​ടെ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. വ​രു​ന്ന അ​ഞ്ച് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജ​ന​വാ​സ​മേ​ഖ​ല​ക​ൾ മു​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മേ​ഖ​ല​യി​ൽ​നി​ന്ന് പ​തി​നാ​റാ​യി​രം പേ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.