ഓക്ക്വുഡ്: എംഎംഎ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാം സീസൺ ജൂൺ 25ന് മെയ്ഡ് സ്റ്റോണിൽ നടക്കും. ഓക്ക്വുഡ് മൈതാനവും സെന്റ് അഗസ്റ്റിൻസ് മൈതാനവും മത്സരങ്ങൾക്ക് വേദിയാകും.
തൊട്ടടുത്തായി ചേർന്നു കിടക്കുന്ന ഈ രണ്ടു മൈതാനങ്ങളിലും ഒരേ സമയം ലീഗ് മത്സരങ്ങൾ നടത്തുന്നത് കൊണ്ട് തന്നെ ഒരു ദിവസത്തെ സമയക്രമം പാലിച്ചുകൊണ്ട് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു.
ക്രിക്കറ്റ് ടൂർണമെന്റ് ഉൾപ്പെടെ എംഎംഎയുടെ ഒരു വർഷത്തെ എല്ലാ ദൗത്യങ്ങൾക്കും മികച്ച പിന്തുണയുമായി മുഖ്യ സ്പോൺസർമാരായ ക്യു ലീഫ് കെയർ മുന്നിൽ തന്നെയുണ്ട്. 25ന് രാവിലെ 8.30 ന് ടൂർണമെന്റ് ആരംഭിക്കുമെന്നും വൈകുന്നേരം 5.30ന് സമ്മാനദാനത്തോടെ സമാപിക്കുമെന്നും സ്പോർട്സ് കോർഡിനേറ്റർമാരായ ഷൈജൻ തോമസും ബിജു ബഹനാനും അറിയിച്ചു.
എട്ട് മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ചാമ്പ്യന്മാർക്ക് 750 പൗണ്ടും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 450 പൗണ്ടും ട്രോഫിയും ലഭിക്കും. മൂന്നാം സമ്മാനം 200 പൗണ്ടും ട്രോഫിയും. മുൻ വർഷങ്ങളിലേതു പോലെ മികച്ച ബാറ്റ്സ്മാനും മികച്ച ബൗളർക്കും ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും.
മത്സരം കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എംഎംഎ പ്രസിഡന്റ് ബൈജു ഡാനിയേൽ, സെക്രട്ടറി ബൈജു തങ്കച്ചൻ, ട്രഷറർ വർഗീസ് സ്കറിയ എന്നിവർ അറിയിച്ചു. കളിക്കാർക്കും കാണികൾക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും പ്രോഗ്രാം ആൻഡ് മീഡിയ കോർഡിനേറ്റർ ലാലിച്ചൻ ജോസഫ് എംഎംഎ അറിയിച്ചു.