ബെര്‍ലിന്‍: പൊടി രൂപത്തിലുള്ള ബിയര്‍ അവതരിപ്പിച്ച് ജർമന്‍ ബിയര്‍ കമ്പനിയായ ന്യൂസെല്ലെ ക്ളോസ്റ്റർ ബ്രൂവറി. പുതിയ കണ്ടുപിടിത്തത്തിലൂടെ എല്ലാവര്ക്കും ഹോം ബ്രൂവറി ഉണ്ടാക്കാം എന്നാണ് കമ്പനി പറയുന്നത്.
ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പൊടി ബിയറിന്റെ നിർമാണം. കുപ്പിയിലെ ബിയറിനേക്കാൾ വിലക്കുറവാണ് ഇതിന്. കര്‍ശനമായ നിയമങ്ങള്‍ക്ക് കീഴില്‍ വിപണനം ചെയ്യാന്‍ കഴിയുമോ എന്ന് വ്യക്തമല്ലെങ്കിലും പൊടി ബിയര്‍ വാണിജ്യാടിസ്ഥാനത്തില്‍ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2016-ല്‍ ഒരു ഡാനിഷ് ബ്രൂവറി വ്യത്യസ്ത രുചികളുള്ള നാല് തരം ബിയർ പൊടികള്‍ പുറത്തിറക്കിയിരുന്നെങ്കിലും വിപണിയിൽ ചലനം സൃഷ്ടിക്കാനായിരുന്നില്ല.