കാന്റര്‍ബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂൺ 24ന് കാന്റർബറി റീജണിലെ റെഡ്ഹിൽ സെന്റ് തെരേസ ദേവാലയത്തിൽ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കാന്റര്‍ബറി റീജണിൽ ആദ്യമായാണ് ബൈബിൾ കൺവെൻഷൻ നടക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ച് സന്ദേശം നൽകും. പ്രശസ്ത ധ്യാന ഗുരുവും റോം യൂണിവേഴ്സിറ്റി പ്രഫസറും, ബംഗളൂരു കർമലാരം തിയോളജി കോളജ് വിസിറ്റിംഗ് പ്രഫസറുമായ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് ഒസിഡി ബൈബിൾ കൺവെൻഷൻ നയിക്കും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും അനുഗ്രഹീത കൗൺസിലറും തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ശുശ്രുഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
കാന്റർബറി റീജണൽ കോർഡിനേറ്റർ ഫാ.മാത്യു മുളയോലിൽ സഹകാർമികത്വം വഹിക്കുകയും കൺവൻഷന് നേതൃത്വം നൽകുകയും ചെയ്യും.
കൺവെൻഷനിൽ രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് എല്ലാവരെയും സ്നേഹപൂര്‍വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. മാത്യു, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ ഡോൺബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോൺബി - 079218 24640, ജോസഫ് - 077605 05659. വേദിയുടെ വിലാസം: സെന്റ് തെരേസ ആർസി ചർച്ച്, വെൽഡൺ വേ, മെർസ്താം, റെഡ്ഹിൽ, ആർഎച്ച്1 3 ക്യൂഎ