+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മൂ​റോ​ൻ തൈ​ല കൂ​ദാ​ശ പ​രി​ക​ർ​മ്മം ചെ​യ്തു

പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള വി​ശു​ദ്ധ തൈ​ല​ത്തി​ന്‍റെ കൂ​ദാ​ശ തി​രു​ക്ക​ർ​മ്മം പ്രെ​സ്റ്റ​ൻ ക
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മൂ​റോ​ൻ തൈ​ല കൂ​ദാ​ശ പ​രി​ക​ർ​മ്മം ചെ​യ്തു
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള വി​ശു​ദ്ധ തൈ​ല​ത്തി​ന്‍റെ കൂ​ദാ​ശ തി​രു​ക്ക​ർ​മ്മം പ്രെ​സ്റ്റ​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു.

തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ്വ​ർ​ഗീ​യ സ​ഭ​യു​ടെ സാ​ദൃ​ശ്യ​ത്തി​ലാ​ണ് ഭൗ​മി​ക സ​ഭ​യെ സ്ഥാ​പി​ചി​രി​ക്കു​ന്ന​ത്.

ന​മ്മ​ൾ ഭൂ​മി​യി​ലാ​യി​രി​ക്കു​മ്പോ​ൾ സ്വ​ർ​ഗീ​യ സ​ഭ​യു​ടെ അ​നു​ഭ​വം, സ്വ​ർ​ഗം ഉ​ണ്ടെ​ന്നു​ള്ള ബോ​ധ്യം, സ്വ​ർ​ഗ​ത്തി​ൽ വ​സി​ക്കു​ന്ന ദൈ​വ​ത്തെ ഭൂ​മി​യി​ൽ ആ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ കാ​ണാ​നും കേ​ൾ​ക്കാ​നും അ​നു​ഭ​വി​ക്കാ​നും ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യു​ള്ള സ​ന്ദേ​ശ​ത്തി​ൽ മാ​ർ സ്രാ​മ്പി​ക്ക​ൽ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.



തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ.ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സ് മാ​രാ​യ വെ​രി റ​വ.ഫാ.സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, വെ​രി റ​വ.ഫാ.​ജോ​ർ​ജ് ചേ​ല​ക്ക​ൽ, വെ​രി റ​വ.ഡോ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.



രൂ​പ​ത​യു​ടെ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​ന്യ​സ്ഥ​രും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.