ലണ്ടൻ: കോഴിക്കോട് കൂടരഞ്ഞി റിട്ടയേർഡ് അധ്യാപകൻ തടത്തിപ്പറമ്പിൽ റ്റി.കെ.മാത്യുവിന്റെ മകൻ മനു സിറിയക്ക് മാത്യു(42) യുകെയിൽ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി ജീവനക്കാരനായ ഇദ്ദേഹം ഔദ്യോഗിക ആവശ്യത്തിനാണ് ലണ്ടനിൽ എത്തിയത്. മൃതദ്ദേഹം നാട്ടിലേക്ക് അയക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
റിട്ടയേർഡ് അധ്യാപികയും കുടരഞ്ഞി കീരമ്പനാൽ കുടുംബാംഗവുമായ ഗ്രേസിയാണ് മാതാവ്. ഭാര്യ: മിഷോമി മനു, മക്കൾ: നേവ, ഇവ, മിഖായേൽ
വാർത്ത: അപ്പച്ചൻ കണ്ണഞ്ചിറ