ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ പുതുപ്പള്ളി പള്ളി എന്നപേരിൽ അറിയപ്പെടുന്ന ബർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാർഷികവും മേയ് 19,20 (വെള്ളി, ശനി) ദിവസങ്ങളിൽ ബിർമിംഗ്ഹാം സ്റ്റെച്ച്ഫോർഡിലുള്ള ഓൾ സെയിന്റസ് ചർച്ചിൽ നടത്തപ്പെടുന്നു.
മിഡ് ലാൻഡിലെ ആദ്യ യാക്കോബായ പള്ളിയായ ബിർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ കാവൽ പിതാവായ അത്ഭുത പ്രവർത്തകനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആത്മീയ നിറവോടെ ആചരിക്കുവാൻ പള്ളി ഒരുങ്ങി കഴിഞ്ഞു. ആ പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സാദരം ക്ഷണിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പള്ളി വികാരി റവ. ഫാദർ സാജൻ മാത്യു കൊടിയേറ്റുന്നതോടെ പെരുനാളിന് തുടക്കം കുറിക്കും. തുടർന്ന് സന്ധ്യാ നമസ്കാരവും ധ്യാന പ്രസംഗവും നടത്തപ്പെടും. സണ്ഡേ സ്കൂൾ കുട്ടികളുടേയും വനിതാ സാമാജികരുടേയും വാർഷിക കലാപരിപാടികൾ അതിനെ തുടർന്നുള്ള കരിമരുന്ന് പ്രയോഗം എന്നിവയോടുകൂടി പെരുനാൾ സന്ധ്യവർണാഭമാകും.
ശനിയാഴ്ച രാവിലെ പത്തിന് പ്രഭാത പ്രാർഥനയെ തുടർന്നു യുകെ പാത്രിയാർക്കൽ വികാരി അഭി ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന അർപ്പിക്കപ്പെടും.
തുടർന്നു നടക്കുന്ന പെരുനാൾ റാസക്കു മേളവാദ്യത്തോടെ അകമ്പടി നൽകും. ആദ്യഫല ലേലവും സ്നേഹവിരുന്നും പെരുനാളിന്റെ ഭാഗമായി നടത്തപ്പെടും. വൈകുന്നേരം നാലിന് വികാരി ഫാ.സജൻ മാത്യു കൊടി ഇറക്കുന്നതോടു കൂടി ഈ വർഷത്തെ പെരുന്നാൾ പര്യവസാനിക്കും.
ഈ വർഷത്തെ പെരുനാൾ ഏറ്റെടുത്തു നടത്തുന്നത് സ്കറിയ ജോസഫ്, ജോസ് മത്തായി, ജോബി കോശി എന്നിവരുടെ കുടുംബങ്ങൾ ആണ്.
കൂടുതൽ വിവരങ്ങൾക്കു പള്ളിയുടെ വെബ്സൈറ്റ് www.jsocbirmingham.org, ഫേസ്ബുക്ക് പേജ് St George Jacobite Syrian Orthodox Church Birmingham എന്നിവ സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ. ഫാ. സാജൻ മാത്യു 07442 008903, സെക്രട്ടറി സാജു വർഗീസ് 07932021220, ട്രസ്റ്റി സിബിൻ ഏലിയാസ് 07730065207 എന്നിവരെ ബന്ധപ്പെടുക.