ബംഗളൂരു: സംസ്ഥാനത്ത് കോൺഗ്രസ് തരംഗം വീശിയടിച്ചെങ്കിലും ബംഗളൂരു നഗരമേഖലയിൽ മേൽക്കെെ ബിജെപിക്ക്. ബംഗളൂരു പരിധിയിലെ 28 സീറ്റുകളിൽ 15 എണ്ണവും നേടാൻ ബിജെപിക്കായി.
13 സീറ്റുകൾ നേടി കോൺഗ്രസ് മോശമല്ലാത്ത പ്രകടനം നടത്തിയപ്പോൾ ജെഡിഎസിന് ഒരിടത്തും ജയിക്കാൻ സാധിച്ചില്ല. 2018-ൽ കോൺഗ്രസ് - 15, ബിജെപി - 11, ജെഡിഎസ് - രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റുനില.
ബംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മെഗാ റോഡ് ഷോയും ഐടി, ബിപിഒ മേഖലയിൽ ഉൾപ്പെടെ അഭ്യസ്തവിദ്യരായ വോട്ടർമാരുടെ പിന്തുണയുമാണ് ബംഗളൂരുവിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ ബിജെപിയെ സഹായിച്ചതെന്നാണ് വിലയിരുത്തൽ.
കോൺഗ്രസ് തരംഗത്തിലും ബിജെപിയെ കെെവിടാതെ ബംഗളൂരു
01:07 PM May 14, 2023 | Deepika.com