+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രൗ​ഢ​മാ​യ സ​ദ​സി​ന്‍റെ സ്നേ​ഹാ​ദ​രം

മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന് ന​ൽ​കി​യ ജ​ന​കീ​യ സ്നേ​ഹാ​ദ​ര​വി​ൽ പ​ങ്കു​ചേ​രാ​ൻ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ഒ​ന്നു​ചേ​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി
പ്രൗ​ഢ​മാ​യ സ​ദ​സി​ന്‍റെ സ്നേ​ഹാ​ദ​രം
മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന് ന​ൽ​കി​യ ജ​ന​കീ​യ സ്നേ​ഹാ​ദ​ര​വി​ൽ പ​ങ്കു​ചേ​രാ​ൻ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ഒ​ന്നു​ചേ​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത് ആ​ദ​ര​വ​ർ​പ്പി​ച്ച​ത്.

സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, ജോ​സ് കെ. ​മാ​ണി, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, എം​എ​ല്‍​എ​മാ​രാ​യ ഡോ.​എ​ന്‍. ജ​യ​രാ​ജ്, പി.​സി. ജോ​ര്‍​ജ്, റോ​ഷി അ​ഗ​സ്റ്റി​ൻ, പി.​ജെ. ജോ​സ​ഫ്, മോ​ന്‍​സ് ജോ​സ​ഫ്, രാ​ജു എ​ബ്രാ​ഹം, ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, മു​ന്‍ എം​പി​മാ​രാ​യ പി.​സി. തോ​മ​സ്, ജോ​യി എ​ബ്രാ​ഹം, ജോ​യി​സ് ജോ​ര്‍​ജ്, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ ജോ​ര്‍​ജ് ജെ. ​മാ​ത്യു, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, വി.​എ​ന്‍. വാ​സ​വ​ന്‍, കെ.​ജെ. തോ​മ​സ്, ജോ​ണി നെ​ല്ലൂ​ര്‍, പി.​സി. ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ്, ബ്രി​സ്റ്റോ​ൾ മേ​യ​ർ ടോം ​ആ​ദി​ത്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ഫി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ര്‍, രാ​ഷ്ടീ​യ നേ​താ​ക്ക​ന്മാ​രാ​യ അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, വി.​വി. ബി​നു, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, വി.​വി. അ​ഗ​സ്റ്റി​ന്‍, അ​ഡ്വ. ജോ​സ് വി​ത​യ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​മ​ൽ​ജ്യോ​തി​യി​ൽ സ്നേ​ഹ​സ്മാ​ര​കം

അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​ഗ​ത്ഭ സ്ഥാ​പ​ന​മാ​യി പ​ടു​ത്തു​യ​ർ​ത്തി​യ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് കോ​ള​ജി​ന്‍റെ പു​തി​യ 11 നി​ല ഗ​വേ​ഷ​ണ മ​ന്ദി​ര​ത്തി​ന് "മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ റി​സേ​ർ​ച്ച് സെ​ന്‍റ​ർ' എ​ന്ന് പേ​രു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന സ്നേ​ഹാ​ദ​ര​വ് സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലാ​ണ് ഔ​ദ്യോ​ഗി​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.
More in All :