ബംഗളൂരു: എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കന്പനിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഉടമസ്ഥൻ ബൈജു രവീന്ദ്രന്റെ ബംഗളൂരുവിലെ വീട്ടിലും ഭവാനി നഗറിലെ രണ്ട് ഓഫീസുകളിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.
വിദേശ ധനവിനിമയ നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചോ എന്ന് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.
സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ഇഡിയുടെ അന്വേഷണം. ഇഡി പലതവണ ബൈജുവിന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
ബൈജൂസിനെതിരേ ഇഡി അന്വേഷണം; ബംഗളൂരുവിലെ വീട്ടിലും ഓഫീസുകളിലും റെയ്ഡ്
05:29 PM Apr 29, 2023 | Deepika.com