ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്ടിക്കലിനൊപ്പം ഓൺലൈൻ ആയിട്ടാണ് നടത്തപ്പെടുന്നത്. പ്രാക്ടിക്കൽ -28, റിക്കാർഡ് -2, തിയറി -10, നിരന്തരമൂല്യനിർണയം -10 എന്നിങ്ങനെ ആകെ സ്കോർ 50. പരീക്ഷാ സമയം 1 മണിക്കൂർ. ഏതു ദിവസമാണ് നിങ്ങൾ പരീക്ഷയ്ക്കായി എത്തേണ്ടതെന്ന് സ്കൂളിൽ നിന്നു നൽകിയിട്ടുള്ള നിർദേശം ശ്രദ്ധിച്ച് കൃത്യസമയത്തുതന്നെ എത്തണം.
നിങ്ങളുടെ വർക്ക് ഷീറ്റ് (റിക്കാർഡ് ബുക്ക്) ഭംഗിയായി പൂർത്തിയാക്കി കൊണ്ടുവരാൻ മറക്കരുത്. ഇൻവിജിലേറ്റർ നിർദേശിക്കുന്ന ക്രമത്തിൽ Student Registration ജാലകത്തിൽ കൃത്യമായി രജിസ്റ്റർ നന്പർ ടൈപ്പ് ചെയ്ത്, Medium of Examination തെറ്റാതെ select ചെയ്ത് Register button ക്ലിക്ക് ചെയ്യണം.
Register Number-ഉം Medium -ഉം ശരിയാണെന്ന് ഉറപ്പായാൽ Confirmation Message -ൽ Yes ക്ലിക്ക് ചെയ്യാം. തുടർന്ന് Start Theory Examination എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം. തിയറി ഭാഗത്ത് Multiple Choice വിഭാഗത്തിൽ 1/2 സ്കോർ വീതമുള്ള 10 ചോദ്യങ്ങൾക്ക് ഓരോന്നിനും ഓരോ ഉത്തരത്തിൽ tick ചെയ്യണം. Very short answer വിഭാഗത്തിൽ 1 സ്കോർ വീതമുള്ള 5 ചോദ്യങ്ങളിൽ ഓരോന്നിനും 2 ശരി ഉത്തരങ്ങൾ വീതം tick ചെയ്യണം. തുടർന്ന് Finish Theory Exam ക്ലിക്ക് ചെയ്യാം.
Practical Section-ൽ 4 ഗ്രൂപ്പുകളായിട്ടാണ് ചോദ്യങ്ങൾ. ഓരോ ഗ്രൂപ്പിലും 2 Choice കൾ ഉണ്ടാകും. രണ്ടു ചോദ്യങ്ങളും ശ്രദ്ധിച്ചു വായിച്ചതിനുശേഷം കൂടുതൽ നന്നായി ചെയ്യാൻ സാധിക്കുമെന്നുറപ്പുള്ള ചോദ്യത്തിന് വേണം Start കൊടുക്കാൻ. ഒരു ചോദ്യത്തിന് പരമാവധി 7 സ്കോർ Save ചെയ്യാൻ ആവശ്യപ്പെടുന്ന ഉത്തരങ്ങൾ File name നൽകി നിശ്ചിത Folder -ൽ തന്നെ save ചെയ്യണം.
ഒരു ഉത്തരം ചെയ്തു കഴിഞ്ഞാൽ അടുത്ത ചോദ്യം ചെയ്യാനായി പാനലിലെ Next Question -ൽ ക്ലിക്ക് ചെയ്യണം. Start Exam ക്ലിക് ചെയ്താൽ മാത്രമേ ഇൻവിജിലേറ്റേഴ്സിന് Score രേഖപ്പെടുത്താൻ കഴിയൂ. അതുകൊണ്ട് 4 ഗ്രൂപ്പിലും ഓരോ ചോദ്യത്തിനു വീതം Start Exam ക്ലിക് ചെയ്ത് Open ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനുശേഷം ഇൻവിജിലേറ്ററുടെ അനുവാദത്തോടെ മാത്രമേ Finish Exam ക്ലിക് ചെയ്യാവൂ. ഏതെങ്കിലും ഘട്ടത്തിൽ സംശയങ്ങളുണ്ടായാൽ ഇൻവിജിലേറ്റേഴ്സിനോട് ചോദിക്കാൻ മടിക്കേണ്ടതില്ല.
ഐടി മോഡൽ പരീക്ഷയുടെ ചോദ്യശേഖരത്തിൽ നിന്നു തന്നെയാകും എസ്എസ്എൽസി പരീക്ഷയുടെ ചോദ്യങ്ങളും. അതുകൊണ്ട് അത്തരം ചോദ്യങ്ങൾ മുൻകൂട്ടി ചെയ്തു പരിശീലിക്കുന്നത് പ്രയോജനകരമാകും.