+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലനോവൽ "കൃഷിമന്ത്രി' പ്രകാശനം ചെയ്തു

മാവേലിക്കര : പി.സി.സി. ക്സ്റ്റസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി സാഹിത്യകാരനും യൂ.ആർ.എഫ് വേൾഡ് റെക്കോർഡ് ജേതാവുമായ കാരൂർ സോമന്‍റെ ബാലനോവൽ "കൃഷിമന്ത്രി' ഇരിഞ്ഞാലക്കുട വിദ്യാധി രാജ ആധ്
ബാലനോവൽ
മാവേലിക്കര : പി.സി.സി. ക്സ്റ്റസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി സാഹിത്യകാരനും യൂ.ആർ.എഫ് വേൾഡ് റെക്കോർഡ് ജേതാവുമായ കാരൂർ സോമന്‍റെ ബാലനോവൽ "കൃഷിമന്ത്രി' ഇരിഞ്ഞാലക്കുട വിദ്യാധി രാജ ആധ്യാത്‌മിക പഠന പരിശീലന കേന്ദ്രത്തിൽ വച്ച് ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്‌സനും നടിയുമായ സോണിയ ഗിരിയിൽ നിന്ന് നടി അജിത കല്യാണി സ്വീകരിച്ചു. 

കുട്ടികളുടെ ഏകാന്തനിമിഷങ്ങളെ സജീവമാക്കുന്ന, പഠിക്കുന്ന കാലത്തു് കുട്ടികൾ എങ്ങനെ കൃഷിക്കാരാകുന്നു, സംസ്ഥാനത്തിന്റ കൃഷിമന്ത്രിയാകുന്നു, സ്കൂൾ പഠന കാലത്തെ പ്രണയം, കായിക മത്സരങ്ങൾ, സ്കൂൾ തെരെഞ്ഞെടുപ്പ് തുടങ്ങി ധാരാളം ജീവിത യാഥാർഥ്യങ്ങൾ ഉൾകൊള്ളുന്ന കൃഷിമന്ത്രി സ്കൂൾ കുട്ടികൾ വായിച്ചിരിക്കേണ്ട കൃതിയെന്ന് സോണിയ ഗിരി അഭിപ്രായപ്പെട്ടു.

ഈ കൃതി പ്രസിദ്ധികരിച്ചിരിക്കുന്നത് ജീവൻ പുബ്ലിക്കേഷൻ ആണ്. മലയാള ഭാഷ - സാഹിത്യന്റെ വിവിധ മേഖലകളിൽ അറുപത്തിയാറ്‌ മലയാളം - ഇംഗ്ലീഷ് കൃതികളുള്ള കാരൂർ സോമന്റെ പ്രമുഖ ബാലസാഹിത്യ നോവലുകളാണ് സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച "കിളിക്കൊഞ്ചൽ", മീഡിയ ഹൗസ് പ്രസിദ്ധികരിച്ച "കാറ്റാടിപ്പൂക്കൾ". കൃഷി മന്ത്രി കെ.പി.ആമസോൺ ഇന്‍റർനാഷണൽ പബ്ലിക്കേഷൻ വഴി ഉടൻ ലഭ്യമാകുമെന്ന് കാരൂർ സോമൻ അറിയിച്ചു. 

പ്രഫ.സാവിത്രി ലക്ഷ്മണൻ (മുൻ എം.പി) സ്വാഗതവും ചേർത്തല മുരളി നന്ദിയും പ്രകാശിപ്പിച്ചു.