+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മീ​ക്ഷ യു​കെ പ്ര​ഥ​മ ഓ​ൾ യു​കെ നാ​ഷ​ണ​ൽ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് കെ​റ്റെ​റിം​ഗി​ൽ തു​ട​ക്ക​മാ​കു​ന്നു

ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ഥ​മ ഓ​ൾ യു​കെ നാ​ഷ​ണ​ൽ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്
സ​മീ​ക്ഷ യു​കെ പ്ര​ഥ​മ ഓ​ൾ യു​കെ നാ​ഷ​ണ​ൽ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് കെ​റ്റെ​റിം​ഗി​ൽ തു​ട​ക്ക​മാ​കു​ന്നു
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ഥ​മ ഓ​ൾ യു​കെ നാ​ഷ​ണ​ൽ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഫെ​ബ്രു​വ​രി 4 ശ​നി​യാ​ഴ്ച കെ​റ്റെ​റിം​ഗി​ൽ തു​ട​ക്ക​മാ​കു​ന്നു. കെ​റ്റെ​റിം​ഗ് അ​രീ​ന സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 6 മ​ണി വ​രെ​യാ​ണ് മ​ത്സ​രം.

ഫെ​ബ്രു​വ​രി മൂ​ന്നാം തി​യ​തി വെ​ള്ളി​യാ​ഴ്ച​ക്കു​ള്ളി​ൽ പ​ങ്കെ​ടു​ക്ക​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഝ​ഞ കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​തി​ലൂ​ടെ​യോ, ഗൂ​ഗി​ൾ ഫോ​മി​ലൂ​ടെ​യോ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ്രാ​ഞ്ചി​ന്‍റെ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍( 0 7920 694868), സ​മീ​ക്ഷ കെ​റ്റെ​റിം​ഗ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ബി​ൻ സാ​ബു (0 7587 877981) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ബ്രാ​ഞ്ചി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ബാ​ഡ്മി​ന്‍റ​ണ്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ​യും, സ്പോ​ർ​ട്സ് സ്നേ​ഹി​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ ടൂ​ർ​ണ​മെ​ന്‍റ് ഒ​രു വി​ജ​യ​മാ​ക്കി തീ​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ബി​ൻ സാ​ബു, പ്ര​സി​ഡ​ന്‍റ് ഷി​ബു വ​ർ​ഗീ​സ്, കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ എ​ന്നി​വ​ർ പ​ങ്കു​വ​ച്ചു. യു​കെ​യി​ൽ പ​തി​ന​ഞ്ചോ​ളം റീ​ജ​ണ​ലി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു​ന്നൂ​റോ​ളം ടീ​മു​ക​ൾ മ​ത്സ​രി​ക്കും. ഒ​രോ റീ​ജ​ണ​ലി​ലെ​യും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​വും മാ​ർ​ച്ച് 25 നു ​മാ​ഞ്ച​സ്റ്റ്റി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​റ് ഫി​നാ​ല​യി​ൽ മ​ത്സ​രി​ക്കു​ക. ദേ​ശീ​യ മ​ത്സ​രാ​ർ​ത്ഥി​ക​ൾ ഒ​ഴി​കെ ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.